Skip to main content

നീന്തല്‍ പരിശീലനം നാളെ ആരംഭിക്കും

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍കുളത്തില്‍ നാളെ

(ജനുവരി 11) രാവിലെ 6 മണി മുതല്‍ നീന്തല്‍ പരിശീലനം ആരംഭിക്കും. പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള പരിശീലനം രാവിലെ 6 മുതല്‍ 8 മണി വരെയും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിശീലനം രാവിലെ 8 മുതല്‍ 9 മണി വരെയുമാണ്. പരിശീലകരുടേയും ലൈഫ് ഗാര്‍ഡിന്റേയും സേവനവും ലഭ്യമാണ്.
ഫോണ്‍: 8304043090

date