Skip to main content

ഗതാഗതം നിരോധിച്ചു

ആലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി നാളെ
(ജനുവരി 11) മുതല്‍ വിവിധ റോഡുകളില്‍ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ബാപ്പു വൈദ്യര്‍- ബീച്ച് റോഡ്, ഇന്‍ഫന്റ്- ശാസ്ത്രിമുക്ക് റോഡ്, ഡിംക്ലിന്‍ ജം.- വിസ്മയ ജം. റോഡ്, കാളാത്ത്- പാട്ടമ്മുക്ക് റോഡ്, സെന്റ് മേരീസ് സ്‌കൂള്‍- ഗാന്ധി ജം. റോഡ്, എസ്.ഡി.വി. സെന്‍ട്രല്‍ സ്‌കൂളിന് വടക്കോട്ടുള്ള റോഡ്, ആശ്ശാരിശ്ശേരി ക്ഷേത്രം- ആലപ്പുഴ മധുര റോഡ്, വഴിച്ചേരി- മാര്‍ക്കറ്റ് റോഡ്, ധര്‍മനിലയം- മംഗളം റോഡ്, തുമ്പോളി ജം.- പൂന്തോപ്പ് പള്ളി റോഡ്, തോണ്ടംകുളങ്ങര റോസ് ഹൗസ്- ആര്യാട് മണ്‍റോ ലൈറ്റ് റോഡ്, പ്രൊവിഡന്‍സ് ആശുപത്രി- എ.എസ്. കനാല്‍ റോഡ്, കയര്‍ മെഷിനറി- ഡബ്ല്യൂ.സി.എന്‍.ബി. റോഡ് എന്നീ റോഡുകളിലാണ് ഗതാഗതം നിരോധിച്ചത്.

date