Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്ത് നിവാസികളായ ബിരുദ, ബിരുദാനന്തര ബിരുദ, മെഡിക്കല്‍, എന്‍ജിനീയറിങ്, പോളിടെക്‌നിക്, പ്ലസ് ടു, മറ്റ് സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. സമുദായ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപന മേധാവി നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം ജനുവരി 16-ന് വൈകിട്ട് നിലിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം.

date