Skip to main content

അറിയിപ്പുകള്‍

 

 

ധനസഹായം നൽകുന്നു 

 

കോർപറേഷൻ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് മത്സരതയ്യാറെടുപ്പിൻ്റെ ചെലവിനത്തിൽ ധനസഹായം നൽകുന്നു. സ്കൂൾ കോളേജ്തല കലാകായിക പ്രതിഭകൾക്ക് ഡാൻസ് കിറ്റ്, സ്പോർട്സ് കിറ്റ്, മികവിന് പിന്തുണ എന്ന നിലയിലുള്ള സഹായത്തിനാണ് തുക അനുവദിക്കുക. കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കരായവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കലാകായിക ഇനത്തിൽ 2022-23 അധ്യായന വർഷം വിജയിച്ചതിന്റെ സർട്ടിഫിക്കറ്റ് കോപ്പി, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക്പാസ്സ് ബുക്ക് കോപ്പികൾ സഹിതം സ്ഥാപന മേധാവിയുടെ ശുപാർശയോടെ ജനുവരി 28 നകം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547630149,9526679624

 

 

അപേക്ഷ ക്ഷണിച്ചു 

 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫെബ്രുവരി മാസത്തിൽ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ സർവീസിങ് കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 9447276470, 0495 2432470 

 

 

 

അപേക്ഷ ക്ഷണിച്ചു

 

ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതി 2022-23 പ്രകാരം മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് കീഴിൽ നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ksheerasree.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ജനുവരി 17 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0496 2446050, 9447 755 949

 

 

 

ട്രസ്റ്റിമാരെ നിയമിക്കുന്നു

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കൊയിലാണ്ടി താലൂക്ക് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളായ ആളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ കോഴിക്കോട് ഓഫീസില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചുമണിക്കകം ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട് ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 04952374547 

 

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

വടകര ഐസിഡിഎസ് പ്രൊജക്ടിൽ 2022 - 23 വർഷത്തിൽ അങ്കണവാടി സർവ്വീസസ്സ് (ജനറൽ)-അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിനും, ഫോമുകൾ ,രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 23 ന് ഉച്ചക്ക് ഒരുമണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0496-2501822, 9188959877.(അവധി ദിവസമാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതാണ്.)

 

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പ് -ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ്- അങ്കണവാടി കണ്ടിജൻസി (അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ്) 2022 -23 സാധനങ്ങൾ അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. അങ്കണവാടി ഒന്നിന് 200/ രൂപനിരക്കിൽ 104 അങ്കണവാടിയ്ക്കും, 1000/ നിരക്കിൽ 1 മിനി അങ്കണവാടിയ്ക്കും ക്രമപ്പെടുത്തിയാണ് സാധനങ്ങൾ വാങ്ങുന്നത്. അടങ്കൽ തുക 209000/-. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 25 ന് ഉച്ചയ്ക്ക് ഒരുമണി. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ അയക്കേണ്ട വിലാസം ശിശുവികസനപദ്ധതി ഓഫീസർ, ബാലുശ്ശേരി അഡീഷണൽ ഐ സി ഡിഎസ് കോക്കല്ലൂർ പി.ഒ , ബാലുശ്ശേരി. കൂടുതൽ വിവരങ്ങൾക്ക് : 0496 2705228

 

ടെണ്ടർ ക്ഷണിച്ചു 

 

വടകര ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ വരുന്ന അഴിയൂർ, ഒഞ്ചിയം, ചോറോട്, ഏറാമല എന്നീ പഞ്ചായത്തുകളിലെ 124 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് മത്സരാടിസ്ഥാനത്തിൽ യോഗ്യരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. അടങ്കൽ തുക 248000 /. അടങ്കൽ തുകയുടെ 2.5% ശതമാനം ഇ.എം.ഡി ആയി അടക്കണം. ടെണ്ടർ ലഭിക്കുന്ന വ്യക്തി അടങ്കൽ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നൽകുകയും 200 രൂപ മുദ്രപത്രത്തിൽ എഗ്രിമെന്റ് വെക്കേണ്ടതുമാണ്. സാധനങ്ങളുടെ വിലയും എല്ലാവിധ നികുതികളും ട്രാൻസ്പോർട്ടേഷൻ ചാർജ്ജും ഉൾപ്പെടെ ആയിരിക്കണം തുക രേഖപ്പെടുത്തേണ്ടത്. ടെണ്ടർ ഫോമിന്റെ വില 500+ജിഎസ്ടി 12%. ജനുവരി 23 ന് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0496-2501822, 9496729331, 9188959877 

 

 

 

 

date