Skip to main content

കാർഷിക സെൻസസ് ആരംഭിച്ചു

കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി ഓരോ അഞ്ച് വർഷം കൂടുംതോറും രാജ്യത്ത് നടത്തുന്ന പതിനൊന്നാമത് കാർഷിക സെൻസസിന് വേളം പഞ്ചായത്തിൽ തുടക്കമായി. നന്തോത്ത് അമ്മത് ഹാജിയുടെ വീട്ടിൽ നിന്നും ആദ്യ വിവര ശേഖരണം നടത്തി.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി അധ്യക്ഷയായി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥൻ സി.മോനിഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് ശരത്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date