Skip to main content

സീ റസ്‌ക്യു സ്‌ക്വാഡര്‍മാരെ തെരഞ്ഞെടുക്കുന്നു

മത്സ്യബന്ധന വകുപ്പില്‍ ഫിഷി ങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി സീ റസ്‌ക്യൂ സ്‌ക്വാഡ്മാരെ തെരഞ്ഞെടുക്കുന്നു. താനൂര്‍, പരപ്പനങ്ങാടി മത്സ്യഭവന്‍ പരിധിയില്‍ ഉളള കേരള മത്സ്യത്തൊഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള, ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍  സ്പോര്‍ട്സില്‍  നിന്നും പരിശീലനം നേടിയ 20 നും 45 നും ഇടയില്‍ പ്രായമുളള കടലില്‍ നീന്തുന്നതിന് പ്രാവീണ്യമുളള വ്യക്തികള്‍ ജനുവരി 17 ന് രാവിലെ  10.30 ന് പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും  വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നേരില്‍ അഭിമുഖത്തിന് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666428

പാലിയേറ്റീവ് കെയര്‍ നഴ്സിങ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് നഴ്സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ഒന്നര മാസം ദൈര്‍ഘ്യമുള്ള ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്സിങിന് (ബി.സി.സി.പി.എന്‍) അപേക്ഷ ക്ഷണിച്ചു. ജനറല്‍/ബി.എസ്.സി നഴ്സിങ് വിജയമാണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച്ച ജനുവരി 16 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററിലും ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററിലും വെച്ച് നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9400084317, 8590150717, 8589995872.

date