Skip to main content

ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന വിവിധ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി, സോളാർ എനർജി ടെക്‌നോളജി എന്നീ പ്രോഗ്രാമുകളിലേക്ക് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക്അപേക്ഷിക്കാം.
ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷവും സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറുമാസവുമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകൾ ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ജനുവരി 31നകം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.srccc.in

മരിയൻ ക്രാഫ്റ്റ് ആൻഡ് ആർട്‌സ് സെന്റർ ഓഫ് എക്‌സലൻസ്, തിരുവനന്തപുരം 8547341369

ഇന്നൊവേഷൻ എക്‌സ്പീരിയൻസ്, തിരുവനന്തപുരം 7560952138, 9349883702

date