Skip to main content

സിദ്ധവൈദ്യം, അതിപുരാതനവും സവിശേഷവുമായ ചികിത്സാ ശാസ്ത്രം : ഡോ. ജോർജ് ഓണക്കൂർ

അതിപുരാതനവും അത്യധികം സവിശേഷതകളുമുളള ചികിത്സാ ശാസ്ത്രമാണ് സിദ്ധവൈദ്യമെന്ന് പ്രമുഖ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. തിരുവനന്തപുരം കവടിയാർ വിമെൻസ് ക്ലബിൽ സംഘടിപ്പിച്ച ആറാമത് ദേശീയ സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് ' നാഡീരോഗ നിർണ്ണയം - സാധ്യതകൾ ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുളള പാനൽ ചർച്ച അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീരാജ് ഇ.ആർ., ലോറൻസ് വൈദ്യർ, ഡോ. അനുപമ കെ.ജെ, സിനിമാ-സീരിയൽ താരം രശ്മി അനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന്  ' സ്ത്രീ രോഗങ്ങളും ഭക്ഷണ രീതികളും ' എന്ന വിഷയത്തിൽ ഡോ. സൗമ്യ ഒ. ക്ലാസ് നയിച്ചു.

date