Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്സിങ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് നഴ്സുമാര്‍ക്ക് പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം നല്‍കുന്ന ഒന്നര മാസം ദൈര്‍ഘ്യമുള്ള ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്സിങിന് (ബി.സി.സി.പി.എന്‍) അപേക്ഷ ക്ഷണിച്ചു. ജനറല്‍/ബി.എസ്.സി നഴ്സിങ് വിജയമാണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് താല്‍പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച്ച ജനുവരി 16 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററിലും ചുങ്കത്തറ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് സെന്ററിലും വെച്ച് നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9400084317, 8590150717, 8589995872.
 

date