Skip to main content

കൊണ്ടോട്ടി നഗരസഭ ലൈഫ് - പി.എം.എ വൈ ഭവന പദ്ധതി 100 ഗുണഭോക്താക്കള്‍ കരാര്‍ ഉടമ്പടി വെച്ചു

കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് - പി.എം.എ വൈ ഭവന പദ്ധതി 5, 6 ഡി.പി.ആറില്‍ ഉള്‍പ്പെട്ട 506 ഗുണഭോക്താക്കളുടെ എഗ്രിമെന്റ് ക്യാമ്പ് ആരംഭിച്ചു. ഒന്നാം ഘട്ടം 100 കുടുംബങ്ങള്‍ ഇന്നലെ നഗരസഭയുമായി കരാര്‍ ഉടമ്പടി വെച്ചു. ഇതോടെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ആദ്യ ഗഡു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നഗരസഭ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മാണ പ്രവൃത്തിക ആരംഭിക്കാം. ജനുവരി 5 ന് നഗരസഭയില്‍ വെച്ച് നടന്ന ഏകദിന പെര്‍മിറ്റ് ക്യാമ്പില്‍ 150 ഓളം ഗുണഭോക്താക്കള്‍ ബില്‍ഡിങ് പെര്‍മിറ്റ് കരസ്ഥമാക്കിയിരുന്നു.
നഗരസഭയില്‍ നടന്ന എഗ്രിമെന്റ് ക്യാമ്പ് ചെയര്‍പേഴ്‌സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ.മുഹിയുദ്ദീന്‍ അലി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി മിനിമോള്‍ , അബീന പുതിയറക്കല്‍, റംല കുടവണ്ടി , കൗണ്‍സിലര്‍മാരായ സി.സുഹൈറുദ്ധീന്‍ , കോട്ട വീരാന്‍കുട്ടി, കെ പി ഫിറോസ് , കോട്ട ശിഹാബ് , ഉമ്മര്‍ ഫാറൂഖ് , വെട്ടോടന്‍ അലി, ബിബിന്‍ ലാല്‍ , അസ്മാബി, സൗദാബി , റഹ്മത്തുള്ള, മുനീറ, നിമിഷ, സെക്രട്ടറി എച്ച്.സീന. , സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date