Skip to main content

കൊണ്ടോട്ടി - എടവണ്ണപ്പാറ - അരിക്കോട് റോഡില്‍ മരം മുറിച്ചു നീക്കല്‍ പ്രവൃത്തി ആരംഭിച്ചു

 

കൊണ്ടോട്ടി - എടവണ്ണപ്പാറ - അരീക്കോട് റോഡ് വികസന പ്രവൃത്തിയുടെ ഭാഗമായി റോഡിനിരുവശവുമുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. 481 മരങ്ങളാണ് നിലവില്‍ മുറിച്ച് നീക്കുക. കൊണ്ടോട്ടി മുതല്‍ അരീക്കോട് വരെയുള്ള 19.5 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നാം ഘട്ടമായി 80 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്.
കൊണ്ടോട്ടി മുതല്‍ അരീക്കോട് വരെ മുറിക്കേണ്ട 486 മരങ്ങളാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സി യാണ് മരം മുറിക്കല്‍ പ്രവൃത്തി ഇ-ടെണ്ടര്‍ ചെയ്തത്. അഞ്ച് തവണ ടെണ്ടര്‍ വിളിക്കുകയും അഞ്ചമത്തെ ടെണ്ടര്‍ നടപടിയില്‍ തലശ്ശേരി സ്വദേശിയാണ് ലേലം ഏറ്റെടുത്തിരിക്കുന്നത്.
ടെണ്ടര്‍ നടപടി അനിവാര്യ കാരണങ്ങളാല്‍ നീളുന്നത് കൊണ്ട് റോഡ് പണി മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും, പൊടിശല്യവും ഒഴിവാക്കാന്‍ ടാറിങ് പ്രവൃത്തിയുടെ ആദ്യ ഘട്ടം തുടങ്ങിയിരുന്നു. മരം മുറിച്ച ഭാഗം ടാറിങ് ചെയ്യേണ്ട ഭാഗത്തേതാണെങ്കില്‍ മരം മുറിച്ചതിന് ശേഷം പ്രസ്തുത ഭാഗം കൂടി ടാറിങ് ചെയ്ത് പിന്നീട് റോഡ് മുഴുവന്‍ ബി.സി. ചെയ്യുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.
കൊണ്ടോട്ടി മുതല്‍ അരീക്കോട് വരെയുള്ള 19.5 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്നാം ഘട്ടമായി 80 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത് . ആറ് അങ്ങാടികളിലെ വികസനവും പാലങ്ങളുടെയും നിര്‍മ്മാണം അടുത്ത ഘട്ടത്തില്‍ നടക്കും

date