Skip to main content

മികച്ച ഫാർമ റിപ്പോർട്ടർ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

2022 ലെ മികച്ച ഫാർമ റിപ്പോർട്ടർ പുരസ്‌കാരത്തിന് കേരള സംസ്ഥാന ഫാർമസി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഔഷധ മേഖലയെ കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനാണ് അവാർഡ്. പ്രിന്റ് മീഡിയയിലെയും വിഷ്വൽ മീഡിയയിലെയും റിപ്പോർട്ടുകൾക്ക് അവാർഡ് നൽകും.

വ്യക്തികൾക്കും സംഘടനകൾക്കും അപേക്ഷ നൽകാം. പൂരിപ്പിച്ച അപേക്ഷയും ആവശ്യമായ രേഖപകർപ്പുകളും 30 ന് വൈകിട്ട് 5നകം സംസ്ഥാന ഫാർമസി കൗൺസിൽ ഓഫീസിൽ ലഭിക്കണം. നേരത്തെ അപേക്ഷ ക്ഷണിച്ച സ്വകാര്യസർക്കാർഅദ്ധ്യാപക മേഖലകളിൽ നിന്നും മികച്ച ഫാർമസിസ്റ്റ് പുരസ്‌കാരത്തിനായുള്ള അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയിതി 30 വരെ നീട്ടിയതായും ഫാർമസി കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. പതിനായിരത്തി ഒന്നു രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കൂടുതൽ വിവരങ്ങൾക്ക്: 9446474632,8086572454. വിലാസം: രജിസ്ട്രാർകേരള സംസ്ഥാന ഫർമസി കൗൺസിൽഎം.എൻ.വി.ജി.അടിയോടി മെമ്മോറിയൽ ഫാർമസി ഭവൻവഞ്ചിയൂർ പി.ഒ.തിരുവനന്തപുരം - 695035.

പി.എൻ.എക്സ്. 170/2023

date