Skip to main content

മന്ദമരുതി - കക്കുടുമണ്‍ റോഡ് പുനരുദ്ധാരണത്തിന് അനുമതി

മന്ദമരുതി - കക്കുടുമണ്‍ റോഡ് ശബരിമല ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കാന്‍ അനുമതിയായതായി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. എട്ടര കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നിര്‍മാണത്തിനായി 12.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന  റോഡ് ഉന്നത നിലവാരത്തിലാണ് പുനരുദ്ധരിക്കുന്നത്. എംഎല്‍എയുടെ ഇടപെടലിനെ  തുടര്‍ന്നാണ് പുനരുദ്ധാരണത്തിന് നടപടിയായത്.

 

അത്തിക്കയം  ടൗണിനെ പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല സീസണ്‍ കാലത്ത് വാഹനങ്ങള്‍ വഴിതിരിച്ച് വിടാനും ഉപയോഗിക്കാം. കൂടാതെ ആയിരക്കണക്കിന് തദ്ദേശീയര്‍ക്കും  റോഡ് പ്രയോജനം ചെയ്യും.

date