Skip to main content

തേക്ക് തടികളുടെ ചില്ലറ വിൽപ്പന

 

വീട്ടൂർ സർക്കാർ തടി ഡിപ്പോയിൽ വീട്ടാവശ്യങ്ങൾക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വിൽപ്പന ജനുവരി 24- ന് രാവിലെ പത്ത് മുതല്‍ ആരംഭിക്കും. രണ്ട്, മൂന്ന് ക്ലാസ്സുകളിൽപ്പെട്ട തേക്ക് തടികളാണ് ചില്ലറ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന് അഞ്ച് ക്യൂ. മീറ്റർ ലഭിക്കും. സ്വന്തം വീടുപണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകൾ ഉപഭോക്താവ് ഹാജരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാൻ, പാൻകാർഡ്, എന്നിവയുടെ അസ്സലും പകർപ്പും, ഉപഭോക്താവിന് മേൽവിലാസം തെളിയിക്കുന്നതിനുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സലും, പകർപ്പും ആണ് ഹാജരാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 8547604405, 8547604409, 8547604410.

date