Skip to main content

വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പിന് കീഴില്‍ ഐ.സി.ഡി.എസ്. തൈക്കാട്ടുശ്ശേരി പ്രോജക്ട് പരിധിയില്‍ വരുന്ന ചേന്നം പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ള 18-നും 45-നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.
എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കാണ് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹത. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ ഹെല്‍പ്പര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിവരങ്ങള്‍ക്ക് തൈക്കാട്ടുശ്ശേരി പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0478- 2523206.

 

date