Skip to main content

നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷിക്കാം

ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നതും ജനന തീയതി 2011 മെയ് ഒന്നിനും 2013 ഏപ്രില്‍ 30-നും ഇടയിലായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സ്റ്റഡി സര്‍ട്ടിഫിക്കറ്റിനോടൊപ്പം കുട്ടിയുടെ ഫോട്ടോ, രക്ഷകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാര്‍, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്തു www.navodaya.gov.in, cbseitms.rcil.gov.in/nvs എന്ന വെബ്സൈറ്റില്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ നവോദയ വിദ്യാലയത്തില്‍ നേരിട്ട് എത്തുകയും ചെയ്യാം.

കുട്ടിയുടെ ആധാര്‍ കാര്‍ഡ് നമ്പറും കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തുകയുടെ വിവരവും വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കും അപേക്ഷയില്‍ ചേര്‍ക്കണം. ഏപ്രില്‍ 29-നാണ് പരീക്ഷ. ഫോണ്‍: 7983030975, 9074806276.

date