Skip to main content

പ്രകാശവീഥി പദ്ധതി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് എന്‍ജിനീയറിംഗിലും നഴ്സിങ്ങിലും അപ്രന്റീസ് നിയമനം നല്‍കുന്ന പ്രകാശവീഥി പദ്ധതി എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫീസര്‍ ബി. ബെഞ്ചമിന്‍ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, സെക്രട്ടറി കെ.ആര്‍. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

30 പേര്‍ക്ക് നഴ്സിംഗിനും 42 പേര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിലും അപ്രന്റീസ് നിയമനം നല്‍കി.

date