Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ 2022 ഡിസംബര്‍ 31ന് കാലാവധി കഴിഞ്ഞ വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. അക്കൗണ്ടില്‍ ബാക്കിയുള്ള പിഴപലിശ 100 ശതമാനം ഇളവ് വരുത്തി മാര്‍ച്ച് 31നകം തീര്‍പ്പാക്കാം. ആര്‍ ആര്‍ നടപടി സ്വീകരിച്ച ഫയലുകളില്‍ ഒരു ശതമാനം ആര്‍ ആര്‍ സി, ഡി എന്‍ എഫ് എന്നിവ വായ്പക്കാരന്‍ ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706197, 9447730066.

date