Skip to main content

സ്പെക്ട്രം ജോബ് ഫെയർ 2023 രജിസ്ട്രേഷൻ ആരംഭിച്ചു

 

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ സ്പെക്ട്രം ജോബ് ഫെയർ 2023 സംസ്ഥാനതല ഉദ്ഘാടനം ജനുവരി 16 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ   വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി നിർവ്വഹിക്കും. ഗവ. ഐടിഐ ചാലക്കുടിയിൽ ജനുവരി 20ന് നടക്കുന്ന തൃശൂർ ജില്ലാതല സ്പെക്ട്രം ജോബ് ഫെയർ 2023 ലേക്കുള രജിസ്ട്രേഷൻ ആരംഭിച്ചു. www.knowledgemission.kerala.gov.in എന്ന DWMS വെബ്ബ് പോർട്ടലിലും DWMS connect എന്ന മൊബൈൽ ആപ്ലിക്കേഷനിലും രജിസ്റ്റർ ചെയ്യാം. യോഗ്യത : NTC ,NAC , STC സർട്ടിഫിക്കറ്റ്  ഹോൾഡേഴ്സ്. രജിസ്ട്രേഷൻ നേരിട്ട് നടത്താൻ കഴിയാത്തവർക്ക് ഏതെങ്കിലും ഗവ. ഐടിഐ മുഖേന ചെയ്യാം. ഫോൺ : 0480 2701491

date