Skip to main content

മുതുമരം-ഇലവുങ്കൽപതാൽ- പാലയ്ക്കൽ റോഡ് തുറന്നു കൊടുത്തു

 

കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ  മുതുമരം - ഇലവുങ്കൽപതാൽ-പാലയ്ക്കൽ റോഡ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. മാത്യു എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽനിന്നു മൂന്നര ലക്ഷം രൂപയും ഉപയോഗിച്ച് എട്ടര ലക്ഷം രൂപയ്ക്കാണ് രണ്ടു കിലോമീറ്റർ ഗ്രാമീണ റോഡ് കോൺക്രീറ്റിംഗ് നടത്തിയത്. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൺപാത കോൺക്രീറ്റ് ചെയ്ത് റോഡ് നിർമ്മിച്ചത്.

ഫോട്ടോ ക്യാപ്ഷൻ: മുതുമരം-ഇലവുങ്കൽപതാൽ-പാലയ്ക്കൽ റോഡ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് റോഡ്  തുറന്ന് കൊടുത്തപ്പോൾ.  
 

date