Skip to main content

സീനിയോറിറ്റി പുതുക്കാം

 

കോട്ടയം: ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരിൽ 2000 ജനുവരി ഒന്നു മുതൽ 2022 ഒക്‌ടോബർ 31 വരെ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിട്ടി നഷ്ടമായവർക്ക് പുതുക്കാൻ അവസരം. രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 1999 ഒക്ടോബർ മുതൽ  2022 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവർക്കാണ് അവസരം. 2023 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ ഓൺലൈൻ ആയി www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ രജിസ്ട്രേഷൻ പുതുക്കാം. വിശദവിവരത്തിന് ഫോൺ: 0481 2304608

(കെ.ഐ.ഒ. പി. ആർ. 91/2023)

date