Skip to main content

ലാപ്ടോപ്പ് വിതരണം ചെയ്തു

 

കോട്ടയം: വാകത്താനം ഗ്രാമപഞ്ചായത്ത് എസ്.സി. വിഭാഗത്തിലെ അഞ്ചുകുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പും ആറ് എസ്.ടി. കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കും വിതരണം ചെയ്തു. വാകത്താനം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി ലാപ്‌ടോപ്പ് വിതരണം നിർവഹിച്ചു ചടങ്ങ. ഉദ്ഘാടനം ചെയ്തു.
  ഗ്രാമപഞ്ചായത്തിന്റെ എസ്.സി. ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് 40,000 രൂപ വരുന്ന ലാപ്ടോപ്പുകൾ നൽകിയത്.  എസ്. ടി. വിഭാഗത്തിൽ പെട്ട ആറ് കുടുംബങ്ങൾക്ക് 16,800 രൂപചെലവിൽ കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. യോഗത്തിൽ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ് മാത്യു പോൾ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ബീന സണ്ണി, അരുണിമ പ്രദീപ്, ജോബി വർഗീസ്, എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ. പി. ആർ. 90/2023)

date