Skip to main content

ജില്ലാ പഞ്ചായത്ത് തൊഴില്‍മേള പോസ്റ്റര്‍ പ്രകാശനം ചെയ്തു

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത് തൊഴില്‍ മേളയുടെ പോസ്റ്റര്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ പ്രകാശനം ചെയ്തു. വെളിയനാട് ഡിവിഷനിലെ കിടങ്ങറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 28-നാണ് 'ഉദ്യോഗ് 2023' തൊഴില്‍മേള നടക്കുന്നത്.  ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, അംഗം ആര്‍.റിയാസ്, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.

തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/Wg9RMuozS8YJN2fY7 എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും തൊഴില്‍മേളകള്‍ നടത്തും. മാരാരിക്കുളം, ആര്യാട്, ഭരണിക്കാവ്, കൃഷ്ണപുരം, ഹരിപ്പാട് ഡിവിഷനുകളില്‍ ഇതുവരെ നടത്തിയ തൊഴില്‍മേളകളിലൂടെ  2000-ന് മുകളില്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചു. കെ- ഡിസ്‌ക്, കേരള നോളഡ്ജ് എക്കണോമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് തുടങ്ങിയവയുടെ സഹായത്തോടെയാണ് തൊഴില്‍മേള നടത്തുന്നത്. എസ്.എസ്.എല്‍.സി. മുതല്‍ പ്രൊഫഷണല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 9495993374, 9947277992

date