Skip to main content

ദ്രവമാലിന്യ സംസ്‌കരണം: ശില്‍പ്പശാല സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലാ ശുചിത്വ മിഷന്റെയും ആസൂത്രണ സമിതി ഓഫീസിന്റെയും നേതൃത്വത്തില്‍  ദ്രവമാലിന്യ സംസ്‌കരണത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജില്ല ആസൂത്രണ സമിതി ഹാളില്‍ നടന്ന ശില്പശാലയില്‍ ദ്രവമാലിന്യ സംസ്‌കരണം എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം, ഇതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ്കുഞ്ഞ് ആശാന്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് സി. പി സന്ധ്യ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍ വി. സ്മിത,  ഐ.ഇ.സി ആന്‍ഡ് സി.ബി കണ്‍സള്‍ട്ടന്‍സ് അഖിലേഷ് രമേശ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ആസൂത്രണ സമിതി അംഗം ബിനു ഐസക് രാജു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. ശ്രീബാഷ്, മുന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. വി ജയകുമാരി, പ്രോഗ്രാം ഓഫീസര്‍ പി. അഖില്‍, നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. എസ് രാജേഷ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ ദീപാ ശിവദാസ്, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date