Skip to main content

യുവജന കമ്മീഷൻ അന്തർദേശീയ സെമിനാർ കർട്ടൻ റെയ്സർ 14 ന്

സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാനവാരം കൊല്ലത്ത് സംഘടിപ്പിക്കുന്ന അന്തർദേശിയ സെമിനാറിന് മുന്നോടിയായുള്ള കർട്ടൻ റെയ്സർ ജനുവരി 14ന് ആശ്രാമംജാജീസ് ക്യു കഫെ ഇവന്റ് ഹാളിൽ സംഘടിപ്പിക്കും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചെഗുവേരയുടെ കൊച്ചുമകളും ഹവാന യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് പ്രൊഫസറുമായ ഡോ. എസ്തഫാനിയ ഗുവേര വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഡോ. എസ്തഫാനിയ ഗുവേരയെ ചടങ്ങിൽ ആദരിക്കും യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ ചിന്താ ജെറോം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ വി. വിനിൽസമദ് പി. എ. എന്നിവർ പങ്കെടുക്കും.

        പി.എൻ.എക്സ്. 246/2023

date