Skip to main content

എംവിഐപി കനാല്‍ തകർന്ന ഭാഗത്ത്  താൽക്കാലികമായി ജലവിതരണം പുനരാരംഭിക്കും

കഴിഞ്ഞ ദിവസം തകർന്ന മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ മാറാടി ബ്രാഞ്ച് കനാലിൽ നിന്നുള്ള ജലവിതരണം താത്കാലികമായി പുനസ്ഥാപിക്കാൻ നടപടി.

 എംവിഐപി കനാല്‍ തകർന്ന ഭാഗത്ത് പൈപ്പിട്ട് താൽക്കാലികമായി ജലവിതരണം പുനരാരംരംഭിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. ഇത് സംബന്ധിച്ച്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുമായും  എം വി ഐ പി ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.

 ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും അടിയന്തിരമായി ജലവിതരണം പുനസ്ഥാപിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പൈപ്പിടാൻ തീരുമാനിച്ചതെന്ന് എം എൽ എ പറഞ്ഞു.

ചീഫ് എഞ്ചിനിയറുടെ ചുമതലയുള്ള മൈനർ ഇറിഗേഷൻ
 സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാജി ചന്ദ്രൻ, എം വി ഐ പി സൂപ്രണ്ടിംഗ് എഞ്ചിനീയർ സി.കെ.
ശ്രീകല, എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എൻ
രഞ്ജിത  തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഫയർഫോഴ്സിന്റെ സഹായത്തോടെ റോഡ് ഗതാഗത യോഗ്യമാക്കിയ ശേഷം നടത്തിയ തുടർ പരിശോധനകൾക്ക് ശേഷമാണ്  കനാലുകൾ തമ്മിൽ പൈപ്പിട്ട് ബന്ധിപ്പിച്ച് ജല വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്.  

കനാലിന്റെ ഇരുപത് മീറ്ററോളമാണ് തകർന്നത്. നാൽപത് മീറ്റർ പൈപ്പിട്ട് തകർന്ന കനാലുകൾ തമ്മിൽ ബന്ധിപ്പിക്കും.

ഞായറാഴ്ച രാത്രി ഏഴിനാണ് മാറാടി ബ്രാഞ്ച് കനാൽ
എണ്ണൂറാം മീറ്ററിൽ തകർന്നത്.

date