Skip to main content

ആലുവ എസ്.എൻ.ഡി.പി സ്കൂൾ ടാഗോർ സന്ദർശന ശതാബ്ദി- കുമാരനാശാൻ സ്മൃതി ആഘോഷങ്ങളും പൂർവ്വ വിദ്യാർത്ഥി സംഗമവും ചൊവ്വാഴ്ച (24)

 

ആലുവ എസ്.എൻ.ഡി.പി സ്കൂളിന്റെ പൂർവ വിദ്യാർത്ഥി സംഗമവും ടാഗോർ സന്ദർശന ശതാബ്ദി- കുമാരനാശാൻ സ്മൃതി ആഘോഷങ്ങളും ചൊവ്വാഴ്ച (ജനുവരി 24)നടക്കും. വൈകിട്ട് മൂന്നിന് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ടാഗോർ സന്ദർശന ശതാബ്ദി- കുമാരനാശാൻ സ്മൃതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ആലുവ നഗരസഭ ചെയർമാൻ എം.ഒ ജോൺ എന്നിവർ മുഖ്യാതിഥിയാകും. എസ്. എൻ.ഡി. പി യോഗം പ്രസിഡന്റ് എം.എൻ സോമൻ അധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദർശനൻ, ഹയർസെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ കരീം, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്സാണ്ടർ, മുൻസിപ്പൽ അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

വൈകിട്ട് അഞ്ചിന് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ,  പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 

 

date