Skip to main content

കാർഷിക സെൻസസ് വിവരശേഖരണത്തിൽ പങ്കാളികളായി സെന്റ്.തെരേസാസ് കോളേജ് വിദ്യാര്‍ത്ഥിനികള്‍

കാർഷിക സെൻസസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ പങ്കാളികളായി എറണാകുളം   സെന്റ്.തെരേസാസ് കോളേജ് വിദ്യാർത്ഥികൾ. കൊച്ചി, കണയന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേഷനിലെ 19 ഡിവിഷനുകളിലാണ് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥർക്കൊപ്പം വിദ്യാർത്ഥികളും എത്തിയത്. പ്രിൻസിപ്പൽ ഡോ.അല്‍ഫോന്‍സ വിജയ ജോസഫ് വിവരശേഖരണ പരിപാടി ഫ്ലാഗ്ഓഫ് ചെയ്തു.

കോളേജിൽ നടന്ന പരിപാടിക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍, അഡീഷണൽ ജില്ലാ ഓഫീസര്‍ കെ.എം ജമാൽ, റിസര്‍ച്ച് ഓഫീസര്‍ കെ.എ ഇന്ദു,  കണയന്നൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ.എസ് വിശ്വനാഥ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍  കെ.എസ് വിശ്വനാഥ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ ടി.എസ് സാബു എന്നിവർ നേതൃത്വം നൽകി.

സെന്റ് തെരേസാസിലെ 150 വിദ്യാർത്ഥികളാണ്  സർവേയുടെ ഭാഗമാകുന്നത്.   എട്ട് പേര്‍ അടങ്ങുന്ന സംഘമാണ് ഓരോ  ഡിവിഷനിലും വിവരങ്ങള്‍ ശേഖരിക്കുന്നത്.

date