Skip to main content

ചർമമുഴ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്

 

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലികളിലെ ചർമമുഴ രോഗം തടയുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 18ന് ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് കോലഴി പഞ്ചായത്തിലെ തിരൂർ മൃഗാശുപത്രിയിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഡേവിസ് മാസ്റ്റർ നിർവഹിക്കും. ജനുവരി 18 മുതൽ ഫെബ്രുവരി 24 വരെ നടക്കുന്ന വാക്സിനേഷൻ ക്യാമ്പയിനിൽ ജില്ലയിലെ മുഴുവൻ പശുക്കളെയും കുത്തിവെപ്പിന് വിധേയമാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ ജി സുരജ അറിയിച്ചു.

date