Skip to main content

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മുക്കാലിയില്‍ (35 പെണ്‍കുട്ടികള്‍) അഞ്ചാം ക്ലാസിലേക്കും അഗളി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (30 ആണ്‍കുട്ടികള്‍, 30 പെണ്‍കുട്ടികള്‍) ആറാം ക്ലാസിലേക്കുമാണ് പ്രവേശനം. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫെബ്രുവരി 20 നകം അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്. രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗക്കാരെ വരുമാനപരിധിയില്‍നിന്നും പ്രവേശന പരീക്ഷയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷാ ഫോറം അടുത്തുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ലഭിക്കും. ഫോണ്‍: ഐ.റ്റി.ഡി.പി അട്ടപ്പാടി: 0924254382, സീനിയര്‍ സൂപ്രണ്ട് എം.ആര്‍.എസ് മുക്കാലി: 9847745135, പ്രിന്‍സിപ്പാള്‍ ഇ.എം.ആര്‍.എസ് അഗളി: 8281230461, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഗളി: 6282026874, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുതൂര്‍: 8301863310,
ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷോളയൂര്‍: 8907514501.

date