Skip to main content

പഴയന്നൂർ ഗവ.ഹയർ സെക്കന്ററി  സ്കൂൾ വാർഷികാഘോഷം

 

പഴയന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. പട്ടികജാതി,  പട്ടികവർഗ, പിന്നോക്ക ക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാഭ്യാസമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ഇതിനായി സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ എന്നും  മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ മേഖല കഴിഞ്ഞ വർഷങ്ങളായി മികവിന്റെ പാതയിലാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ  ഭൗതിക സൗകര്യങ്ങൾ ഒരുക്കി വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് സർക്കാർ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി  കെ മുരളീധരൻ അധ്യക്ഷനായ ചടങ്ങിൽ 
എഡിജിപി  കെ പദ്മകുമാർ മുഖ്യാതിഥിയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ എം പ്രീതി, ഹൈസ്കൂൾ പ്രധാനധ്യാപിക എൻ പദ്മ എന്നിവർ പങ്കെടുത്തു.

date