Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജില്ലയിലെ പ്രൈമറി വിഭാഗം ഭാഷാ അധ്യാപകരെ ഹൈസ്‌കൂള്‍ അധ്യാപകരായും പാര്‍ട്ട് ടൈം അധ്യാപകരെ ഫുള്‍ടൈം അധ്യാപകരായും സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും വിശദവിവരങ്ങളും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ www.ddepalakkad.wordpress.com  ല്‍ ലഭിക്കും. ലിസ്റ്റില്‍ പരാതി ഉള്ളവര്‍, പുതുതായി പേര് ഉള്‍പ്പെടുത്തേണ്ടവര്‍ ജനുവരി 28 നകം പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലുമായി നേരിട്ട് നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍ അറിയിച്ചു.
 

date