Skip to main content

കിളിമാനൂര്‍ ബ്ലോക്കില്‍് `നിറക്കൂട്ട്' ഭിന്നശേഷി കലോത്സവം

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്തല ഭിന്നശേഷി കലോത്സവം 'നിറക്കൂട്ട്' ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ഭാഗമായി സ്വാപ് ഷോപ്പ് മേളയും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികളാണ് ബ്ലോക്ക് തലത്തില്‍ മാറ്റുരച്ചത്.

 ഗാനാലാപനം,  ചിത്രരചന, മിമിക്രി, ഡാന്‍സ് എന്നിങ്ങനെ വിവിധ മത്സര ഇനങ്ങളിലാണ് കുട്ടികള്‍ പങ്കെടുത്തത്. മത്സരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി അധ്യാപകരും രക്ഷകര്‍ത്താക്കളും ഒപ്പം ചേര്‍ന്നതോടെ പങ്കാളിത്തം കൊണ്ടും ഭിന്നശേഷി കലാമേള ശ്രദ്ധേയമായി. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 98 കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനം സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

date