Skip to main content

സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ്) ഒഴിവ്

കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ്) തസ്തികയില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒരു സ്ഥിരമൊഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. അപേക്ഷകര്‍ വെജിറ്റബിള്‍ ഓയില്‍/കെമിക്കല്‍  ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. പ്രായപരിധി 18 മുതല്‍ 45 വയസ്സ് വരെ. 55,350-1,01,400 രൂപയാണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ  യോഗ്യത  എന്നിവ  തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ഫെബ്രുവരി 2ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.

date