Skip to main content

റേഷന്‍ കടയില്‍ പരിശോധന നടത്തി

പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലിലെ റേഷന്‍ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമത എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പി. പ്രദീപ്, എ സുല്‍ഫീക്കര്‍, സി റിജു, ജിതിന്‍ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

date