Skip to main content

പരിശീലനം സംഘടിപ്പിച്ചു

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെയും താനാളൂര്‍ മൃഗാശുപത്രിയുടേയും ആഭിമുഖ്യത്തില്‍ താനാളൂര്‍ മൃഗാശുപത്രി ഹാളില്‍ വെച്ച് ഏകദിന ആടുവളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അമീറ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കുഞ്ഞിപ്പ തെയ്യമ്പാടി പരിശീലനത്തിന് പ്രസംഗിച്ചു. താനാളൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ലുക്മാന്‍ കാമ്പുറത്ത് സ്വാഗതവും പി.ജയന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ എഴുപതോളം കര്‍ഷകര്‍ പരിശീലനത്തിന് പങ്കെടുത്തു.

date