Skip to main content

ടൂറിസം വാരാഘോഷ പരിപാടികള്‍ക്ക് തുടക്കം

നാഷണല്‍ ടൂറിസം ഡേയുടെ ഭാഗമായി കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഹോട്ടല്‍ ആന്റ് ടൂറിസം പഠന വിഭാഗം  സംഘടിക്കുന്ന ടൂറിസം വാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.  ' ഭക്ഷ്യ സുരക്ഷയും ശുചിത്വവും' എന്ന തലക്കെട്ടില്‍ നടന്ന സെമിനാറോടെയാണ് വാരാഘോഷത്തിന് തുടക്കമായത്.  ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയില്‍ മുംതാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുല്‍ ലതീഫ് കാമ്പുറവന്‍ അധ്യക്ഷത വഹിച്ചു. വ്യവസായവല്‍ക്കരണം, നഗരവല്‍ക്കരണം, ഗള്‍ഫ് കുടിയേറ്റം എന്നിവ   മലയാളികളുടെ  ഭക്ഷണ രീതിയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയെന്നും കുടിവെള്ളത്തിന്റെ മോശം ലഭ്യതയും  വൃത്തിഹീനമായ അടുക്കളകളും കാന്‍സര്‍ പോലുള്ള  മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്നും സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊണ്ടോട്ടി മേഖലാ  ഫുഡ് സേഫ്റ്റി ഓഫീസര്‍ എല്‍. ആന്‍സി അഭിപ്രായപ്പെട്ടു. ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ക്ക് എഫ്.എസ്.എസ്.എ.ഐ നിയമങ്ങള്‍ ചട്ടങ്ങള്‍  എന്നിവയ്ക്ക് അനുസൃതമായി ഗുണനിലവാരം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം അധ്യാപകരായ അര്‍ഷക് കെ, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. അധ്യാപകരായ മൊയ്തീന്‍ കുട്ടി കല്ലറ, കെ.ഐ. എബിന്‍, പി.റഷ ബഷീര്‍ , പി.ഷിജിന്‍, സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി പി.സി അഭിനവ് രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ടൂറിസം വാരാഘോഷ പരിപാടികളുടെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള ടൂറിസം ക്വിസ്സ്, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പാചക മല്‍സരം,  റീല്‍സ് നിര്‍മ്മാണം, യുനെസ്‌കോ ടൂറിസം സ്ഥലങ്ങളുടെ ഫോട്ടോ പ്രദര്‍ശനം,  മാപ്പിംഗ് ദി അട്രാക്ഷന്‍സ് തുടങ്ങി വിവിധയിനം മല്‍സരങ്ങള്‍ സംഘടിപ്പിക്കും.
 

date