Skip to main content

സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

കാലടി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി - സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു.  പൊന്നാനി ബ്ലോക്ക് സോഷ്യല്‍ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ സനില റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഗഫൂര്‍ , പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ബാബു, ബഷീര്‍, സലീന, ബല്‍ക്കീസ്, രജനി, ഗിരിജ ജോയിന്റ് ബി ഡി. ഒ.വല്‍സല, പഞ്ചായത്ത് തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അപര്‍ണ്ണ , മുഹമ്മദ് ഷാഫി, ബാബുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date