Skip to main content

സ്റ്റോക്ക് ഹോള്‍ഡേഴ്സ് യോഗം ചേര്‍ന്നു

ജില്ലയിലെ നെല്‍കൃഷി വികസനവുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ പാടശേഖര സമിതികളുടെയും കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കുന്നത്. നെല്‍ കര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ അറിയുന്നതിനും വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമായാണ് യോഗം  ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സെറീന ഹസീബ്, ഫൈസല്‍ ഇടശ്ശേരി,സലീന ടീച്ചര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date