Skip to main content

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ 2023 ജനുവരി മുതല്‍ ആരംഭിച്ച പുതിയ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.സി.എ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, എം.ടെക്ക്, ബി.ടെക്ക്, എം. എസ്സി ബിരുദക്കാര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡ്ഡ്ഡ് സിസ്റ്റം ഡിസൈന്‍ എന്നീ കോഴ്സുകളാണ് പുതുതായി ആരംഭിച്ചത്.  അപേക്ഷ ഫോം www.ihrd.ac.in എന്ന സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് (ജനറല്‍ 150, എസ്.സി, എസ്.ടി 100) ഡിഡി സഹിതം ജനുവരി 23ന് വൈകിട്ട് 4മണിക്ക് മുമ്പായി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 8547005029, 9495069307, 04923 241766.

date