Skip to main content

പിഎം കുസും പദ്ധതി സ്‌പോട്ട് രജിസ്‌ട്രേഷന്‍

കൃഷിയിടങ്ങളില്‍ നിലവില്‍ വൈദ്യുതിയില്‍ പ്രവൃത്തിക്കുന്ന മോട്ടോര്‍ പമ്പുകള്‍ സാമ്പത്തിക ചെലവില്ലാതെ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാവുന്ന പിഎം കുസും പദ്ധതിയില്‍ സ്‌പോട്ട് രജിസ്റ്റേഷന്‍ നടത്താം.  ജനുവരി 23 ന് മലപ്പുറം ടൗണ്‍ ഹാളിലും 24 ന് വേങ്ങര  ബ്ലോക്കിലും 25ന്  മങ്കട  ബ്ലോക്കിലും നടക്കുന്ന കിസാന്‍ മേളകളില്‍ വെച്ച് പദ്ധതിയില്‍ ചേരുന്നതിനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാമെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ള, സൗജന്യ വൈദ്യുത കണക്ഷന്‍ ഉള്ള കര്‍ഷകര്‍ അപേക്ഷ നല്‍കുന്നതിനായി ഐഡി കാര്‍ഡിന്റെയും വൈദ്യതി ബില്ലിന്റെയും പകര്‍പ്പുമായി അതത് കിസാന്‍ മേളകളില്‍ എത്തണം.

 

date