Skip to main content

'രചനയുടെ രസതന്ത്രം' ശില്‍പശാലയ്ക്ക് തുടക്കം

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന രചനാ ക്യാമ്പിനും ശില്പശാലയ്ക്കും തുടക്കമായി. ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ എഴുത്തുകാരായ കുട്ടികള്‍ക്കായാണ് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രചനാ ക്യാമ്പും ശില്പശാലയും സംഘടിപ്പിക്കുന്നത്. എടപ്പാള്‍ വള്ളത്തോള്‍ വിദ്യാപീഠത്തില്‍ നടക്കുന്ന ക്യാമ്പ് സാഹിത്യകാരന്‍ ഡോ കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് സി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ആര്‍ അനീഷ്, ബ്ലോക്ക്  അംഗങ്ങളായ ജയശ്രീ, ഷീജ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രകാശന്‍, ക്യാമ്പ് ഡയറക്ടര്‍ രാമകൃഷ്ണന്‍ കുമരനെല്ലുര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date