Skip to main content

മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ശില്‍പശാല  

  കേരള മീഡിയ അക്കാദമി ഗൂഗിളിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസത്തില്‍  ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.   ഫെബ്രുവരി 4 ന് കൊച്ചിയില്‍ കേരള മീഡിയ അക്കാദമി ഹാളിലാണ് ശില്‍പശാല. ഡാറ്റ ജേണലിസം രംഗത്തെ രാജ്യത്തെ വിദഗ്ദ്ധര്‍ ശില്‍പശാല നയിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള  (അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന) മാധ്യമ പ്രവര്‍ത്തകര്‍ https://goo.gle/datadialogue എന്ന ലിങ്കിലൂടെ  രജിസ്റ്റര്‍ ചെയ്യണം. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രതിനിധികളെ നിര്‍ദ്ദേശിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് ആയിരിക്കും പ്രവേശനം. ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനുള്ള  യാത്രാ ചെലവ് സ്വയം വഹിക്കേണ്ടതാണ്. മറ്റുള്ളവ സൗജന്യമാണ്.

date