Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സമന്വയ പദ്ധതി പ്രകാരം പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായുള്ള 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം ജനുവരി 28ന് തുടങ്ങും. പത്താം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 28നകം തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ഫോണ്‍: 0490 2327923.

date