Skip to main content

ഇരുന്നൂറ്റമ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കി സ്പെക്ട്രം ജോബ്ഫെയർ 

ഐ.ടി.ഐ. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി വ്യവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന 'സ്പെക്ട്രം ജോബ്ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം അരീക്കോട് ഗവ: ഐ.ടി ഐ യില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദുഹാജി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സൈനബ പാട്ടീരി അധ്യക്ഷയായി.

ഇരുന്നൂറ്റമ്പതോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പുനൽകാൻ അരീക്കോട് നടന്ന സ്പെക്ട്രം ജോബ്ഫെയറിനു കഴിഞ്ഞു. ജോബ് ഫെയറില്‍ വിവിധ ട്രേഡുകളില്‍ പഠനം പൂര്‍ത്തിയാക്കിയ 800 ട്രെയിനികളും 64 തൊഴിൽദാതാക്കളും പങ്കെടുത്തു . 588 പേരെ ഷോർട്ലിസ്റ്റിൽ ഉൾപെടുത്തുകയും ചെയ്തു.

സാങ്കേതിക സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ ജോലികണ്ടെത്തുന്നതിനും ജില്ലയിലെ വിവിധ സർക്കാർ/സ്വകാര്യ /എസ്.സി.ഡി.ഡി ഐ.ടി.ഐ. കളിൽ നിന്നും വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നേടിയ ഉദ്യോഗാർത്ഥികളെയും, ജില്ലയ്ക്ക് അകത്തും പുറത്തുമുളള തൊഴിൽദായകരേയും ഒരേ വേദിയിൽ എത്തിച്ച് രാജ്യത്തെ വ്യവസായ പുരോഗതിക്ക് ഊർജം പകരുക എന്നതുമാണ് ഇത്തരത്തിൽ നടത്തുന്ന തൊഴിൽമേളകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

കോളേജിൽ നടന്ന ചടങ്ങിൽ റീജിനല്‍ ഡയറക്ടറേറ്റ് കണ്ണൂരിലെ ജോയിന്റ് ഡയറക്ടര്‍ സി.രവികുമാര്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് പാലക്കാട് ആനീസ് സ്റ്റെല്ലാഐസക്ക്,വിവധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ഭാസ്‌കരന്‍,എ.ഡബ്ല്യൂ. അബ്ദുറഹ്‌മാന്‍, പി.സി സഫറുള്ള, കണ്ടേങ്ങള്‍ അബ്ദുറഹ്‌മാന്‍,കെ.വി ജയപ്രകാശ്, ടി.ശശികുമാര്‍,പി.ടി.എ പ്രസിഡന്റ് താഹിര്‍ ചെറൂത്ത്, ഐ.എം.സി ചെയര്‍മാന്‍ എം.പി ബാബു, ജില്ലാ എംപ്ലോയിമെന്റ് ഓഫീസര് കെ ഷൈലേഷ്, പ്രൈവറ്റ് ഐ.ടി.ഐ അസോസിയേഷന്‍ പ്രതിനിധി എന്‍. അബ്ദുള്ള, പ്രിന്‍സിപ്പാല്‍ അനില നൈനാന്‍, വൈസ് പ്രിന്‍സിപ്പാല്‍ പി.വി ശ്രീനാഥ്,സ്റ്റാഫ് സെക്രട്ടറി എസ്. അനുരഞ്ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date