Skip to main content

വിവാഹ പൂര്‍വ്വ കൗണ്‍സലിങ് കോഴ്സിന് തുടക്കം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിങ് കോഴ്സിന് കോട്ടയ്ക്കല്‍ ഫാറൂഖ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ തുടക്കമായി. ഫാറൂഖ് എഡ്യൂക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി കുഞ്ഞു  പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. എം അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വേങ്ങര കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്സ് പ്രന്‍സിപ്പല്‍ പ്രൊഫ. പി. മമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയ്ക്കല്‍ ഫാറൂഖ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സ്റ്റാഫ് സെക്രട്ടറി ടി.പി മുജീബ്,കോളേജ് വുമണ്‍ ഡെവലപ്പ്മെന്റ് കോര്‍ഡിനേറ്റര്‍ പ്രസന്ന എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സുഹൈല്‍ സ്വാഗതവും ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഫാരിസ് തറമ്മല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ ഷാഹിദ് അലി, ഷൈബുന്നിസ എന്നിവര്‍ ക്ലാസുകളെടുത്തു.

date