Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ്  സംഘടിപ്പിക്കുന്നു

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ അറിവ് നേടാന്‍ താല്പര്യപ്പെടുന്നവര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രൈന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), 3 ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ് (റെസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 2 മുതല്‍ 4 വരെ കളമശ്ശേരിയില്‍ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ വെച്ചാണ് പരിശീലനം. സോഷ്യല്‍ മീഡിയ പരസ്യം, മാര്‍ക്കറ്റിങ് ഓട്ടോമേഷന്‍, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനമാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം താമസം ഉള്‍പ്പടെ 2,950  രൂപ ആണ് ഫീസ്. താത്പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി ജനുവരി 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ 0484 2532890/2550322 എന്നീ നമ്പറുകളില്‍ ലഭിക്കും.

date