Skip to main content

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

പൊന്നാനി നഗരസഭയുടെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരമുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കിറ്റ് വിതരണോദ്ഘാടനം പൊന്നാനി  പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭയുടെ അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട 125 പേര്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. നഗരസഭയുടെ വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കിയ  198 അതിദരിദ്രരില്‍ ആവശ്യമായവര്‍ക്കാണ്  ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.
നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനാസുദേശന്‍, ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ധന്യ, ആയിഷാബി, നഗരസഭാ സൂപ്രണ്ട് അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date