Skip to main content

വ്യവസായ പ്രദര്‍ശന വിപണന മേള:  വ്യവസായ യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം സംഘടപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേള ജനുവരി 26 മുതല്‍ 29 വരെ മലപ്പുറം കോട്ടക്കുന്നില്‍ നടക്കും. ജില്ലയിലെ വാണിജ്യ വികസനം ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 40 സംരംഭകര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വ്യവസായ യൂണിറ്റുകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ 20 ന് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. മലപ്പറം ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും വ്യവസായ വികസന ഓഫീസര്‍മാര്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ 04832737405, 9495891601 എന്നീ നമ്പറുകളില്‍ ലഭിക്കും.
 

date