Skip to main content

ലഹരി വിരുദ്ധ ക്യാമ്പയിന്‍: വളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും സമ്മാന വിതരണവും ഇന്ന്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വളന്റിയര്‍ പരിശീലനവും വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്ന് (ജനുവരി 17) രാവിലെ 9.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. പി.ഉബൈദുള്ള എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിക്കും.
ജില്ലയില്‍ ലഹരി ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ട, മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ്, ജി.വി.എച്ച്.എസ്.എസ് അരിമ്പ്ര, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷോര്‍ട്ട് വീഡിയോ മത്സരം, ലോകകപ്പ് ഫുട്ബോള്‍  പ്രവചന മത്സരം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, യൂണിറ്റി വിമന്‍സ് കോളേജ് അസി. പ്രൊഫസര്‍ ഡോ. വി ഹിക്മത്തുല്ല, അരിമ്പ്ര ജി.വി.എച്ച്.എസ് അധ്യാപിക പി.ടി ഷഹീന, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂരിലെ വിമുക്തി കോ ഓര്‍ഡിനേറ്റര്‍ പി. മുഹമ്മദ് റാഫി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.പി അബ്ദുറഹ്മാന്‍ ഹനീഫ്, കണ്ടന്റ് എഡിറ്റര്‍ അബ്ദുല്‍ റസാഖ് മെഹബൂബ് എന്നിവര്‍ പങ്കെടുക്കും.

date